തിരുവനന്തപുരം: ആരാണ് യഥാർഥ പ്രതിപക്ഷമെന്ന് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് ബിജെപി നേതാവ് വി.മുരളീധരന്. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ യഥാര്‍ഥ പ്രതിപക്ഷമാകും, ബാക്കിയുള്ളവര്‍ കപട പ്രതിപക്ഷമാണ്. സഭാ നടപടികള്‍ തുടങ്ങി കഴിയുമ്പോള്‍ എന്താണ് വരുന്നതെന്ന് കാണാമെന്ന് മുരളീധരൻ പറഞ്ഞു.
ഇത്രയും നാളും എൽഡിഎഫും യുഡിഎഫും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു. ഇനി ഏതായാലും നടക്കില്ല. ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.